Connect with us

Ongoing News

ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താന്‍ യു എ ഇ സാമ്പത്തിക മന്ത്രി ലുലു സന്ദര്‍ശിച്ചു

മേഖലയിലെ യുദ്ധ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി

Published

|

Last Updated

ഷാര്‍ജ | യു എ ഇയിലെ വിപണികളില്‍ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്തുന്നതിനായി യു എ ഇ സാമ്പത്തിക-ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഷാര്‍ജ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.

മേഖലയിലെ യുദ്ധ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി. ലുലുവിലെ ഭക്ഷ്യോല്‍പന്നങ്ങളുടെ കൃത്യമായ ലഭ്യതയിലും വില സ്ഥിരതയിലും ചെയര്‍മാന്‍ എം എ യൂസഫലിയെ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി സംതൃപ്തി അറിയിച്ചു. വിപണിയില്‍ ഉല്‍പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാന്‍ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളെക്കുറിച്ച് എം എ യൂസഫലി മന്ത്രിയോട് വ്യക്തമാക്കി.

ആഗോള വിപണികളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അടക്കം അവശ്യസാധനങ്ങള്‍ എത്തിച്ച് കൃത്യമായ വിതരണവും വില സ്ഥിരതയും ലുലു ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം ഉന്നതതല സംഘത്തെ അറിയിച്ചു.ഭക്ഷ്യോല്‍പന്നങ്ങളുടെ വിപുലമായ ശേഖരം ഉറപ്പാക്കാന്‍ ലുലു സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി അഭിനന്ദിച്ചു. ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രാലയം എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കി.

 

Latest