Connect with us

Kerala

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല: പ്രവേശന നടപടി വിജ്ഞാപനം ഒക്ടോബര്‍ ഒന്നിന്

നടപടികള്‍ നവം: 15നകം അവസാനിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ സ്വീകരിക്കും.

Published

|

Last Updated

കൊല്ലം | ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ പ്രവേശന നടപടി വിജ്ഞാപനം ഒക്ടോബര്‍ ഒന്നിനുണ്ടാകും. നടപടികള്‍ നവം: 15നകം അവസാനിക്കുമെന്നും രജിസ്ട്രാര്‍ ജയമോഹന്‍ അറിയിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ സ്വീകരിക്കും.

17 കോഴ്‌സുകളാണ് യുജിസി അംഗീകാരത്തിനായി സമര്‍പ്പിച്ചത്. എന്നാല്‍, ഏഴ് കോഴ്‌സുകള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. മറ്റ് വിഭാഗങ്ങള്‍ക്ക് സ്ഥിര മേധാവികള്‍ ഇല്ലാത്തത് തിരിച്ചടിയായെന്നും സ്ഥിര മേധാവികളെ കണ്ടെത്താന്‍ ഇന്ന് ഇന്റര്‍വ്യൂ നടക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.

പൊതുസമൂഹത്തിന്‍രെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കൊല്ലം ആസ്ഥാനമായി ആരംഭിച്ച സര്‍വകലാശാലയാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. ഇന്ത്യയിലെ പതിനാലാമത്തെ ഓപ്പണ്‍ സര്‍വകലാശാലയാണിത്.