Connect with us

Ongoing News

പ്രത്യേക ഡൂഡില്‍; ഗൂഗിളിന് 25ാം ജന്മദിനം

പിന്നിട്ട വഴികളെ ഓര്‍ത്തുകൊണ്ട് മുന്നോട്ട് കുതിക്കുകയാണെന്നാണ് ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചത്.

Published

|

Last Updated

ന്ന് ഗൂഗിളിന്റെ 25ാം ജന്മദിനമാണ്. വാടകയ്‌ക്കെടുത്ത ഒരു ഗാരേജില്‍ വെച്ച് സെര്‍ജി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. 90കളുടെ അവസാനത്തില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ കണ്ടുമുട്ടിയ ഡോക്ടറല്‍ വിദ്യാര്‍ത്ഥികളാണ് സെര്‍ജി ബ്രിനും ലാറി പേജും. വേള്‍ഡ് വൈഡ് വെബിനെ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന ഇടമാക്കി മാറ്റുക എന്ന ലക്ഷ്യമായിരുന്നു ഗൂഗിളിന്റെ സ്ഥാപകര്‍ക്ക് ഉണ്ടായിരുന്നത്.

ഒരു മികച്ച സെര്‍ച്ച് എഞ്ചിനിനായുള്ള പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനായി സര്‍ജി ബ്രിനും ലാറി പേജും അവരുടെ ഹോസ്റ്റല്‍ മുറികളിലിരുന്ന് കടുത്ത പരിശ്രമം നടത്തി. പ്രോജക്റ്റ പുരോഗതി കൈവരിച്ചതോടെ അവര്‍ ഗൂഗിളിന്റെ ആദ്യ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറി.  1998 സെപ്തംബര്‍ 27നാണ് ഗൂഗിള്‍ ഐഎന്‍സിയുടെ ഔദ്യോഗിക പിറവി.

ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ഗൂഗിള്‍ മികച്ച രീതിയില്‍ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രത്യേക ഡൂഡിലുമായാണ് ഗൂഗിള്‍ 25-ാം ജന്മദിനം ആഘോഷിക്കുന്നത്. ഈ ഡൂഡിലില്‍ ഇതുവരെ ഗൂഗിള്‍ സെര്‍ച്ച് പേജില്‍ വന്നിരുന്ന ലോഗോകള്‍ മാറി മാറി വരുന്നതായി കാണാം. ഏറ്റവും ഒടുവില്‍ ഗൂഗിള്‍ എന്നതില്‍ 25 എന്ന നമ്പര്‍ കൂടി തെളിഞ്ഞ് വരുന്നു.

ഗൂഗിള്‍ ഐഎന്‍സി എന്ന സ്ഥാപനം സെപ്തംബര്‍ 4ന് ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെട്ടതാണ്. എന്നിരുന്നാലും കമ്പനി ജന്മദിനം സെപ്തംബര്‍ 27നാണ് ആഘോഷിക്കുന്നത്. ഈ ജന്മദിനത്തില്‍, പിന്നിട്ട വഴികളെ ഓര്‍ത്തുകൊണ്ട് മുന്നോട്ട് കുതിക്കുകയാണെന്നാണ് ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചത്.ഗൂഗിളിന്റെ ഇപ്പോഴത്തെ സിഇഒ സുന്ദര്‍ പിച്ചൈയാണ്. ഗൂഗിളിന്റെ വിജയത്തിന്റെ ഭാഗമായ ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും  പിച്ചൈ നന്ദി അറിയിച്ചു. നിരന്തരം നവീകരിക്കുകയെന്ന വെല്ലുവിളിയാണ് ഗൂഗിള്‍ ജീവനക്കാര്‍ക്കുള്ളതെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.

 

 

 

Latest