Connect with us

vd satheeshan @press

തനിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ചില കുത്തിത്തിരിപ്പുകാര്‍: വി ഡി സതീശന്‍

പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന വിഭാഗം പരിശീലനം നല്‍കിയതില്‍ അന്വേഷണം വേണം

Published

|

Last Updated

തിരുവനന്തപുരം|  തനിക്കെതിരായ ഐ എന്‍ ടി യു സി പ്രതിഷേധത്തിന് പിന്നില്‍ ചില കുത്തിത്തിരുപ്പുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ ടി യു സി പ്രതിഷേധത്തിന് മുന്നേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചങ്ങനാശേരിയിലെത്തിയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് നിങ്ങള്‍ക്ക് എല്ലാം അറിയുന്നതല്ലെ എന്നായിരുന്നു സതീശന്റെ പ്രതികരണം. ഐ എ എന്‍ ടി യുമായി തനിക്ക്  പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

പോാപ്പുര്‍ പ്രണ്ടിന് അഗ്നിശമന വിഭാഗം പരിശീലനം നല്‍കിയതില്‍ ഉന്നത അന്വേഷണം വേണം. ഭൂരിഭക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സി പി എം താലോലിക്കുന്നു. സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന് പേരിട്ട് പിണറായി വിജയന്‍ മതപ്രീണനം നടത്തുകയാണ്. നേരത്തെയും ആര്‍ എസ് എസും പോപ്പുലര്‍ ഫ്രണ്ടും പോലീസില്‍ നുഴുഞ്ഞുകയറിയതായി ആരോപണമുണ്ട്‌. സി പി എമ്മിന്റെ പ്രീണനനയമാണ് ഇതിന് കാരണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest