Connect with us

calicut university

എസ് എസ് എഫ് പെന്‍സ്‌ട്രൈക്കിന് കോഴിക്കോട് ജില്ലയിൽ ഐക്യദാർഢ്യം

Published

|

Last Updated

കോഴിക്കോട് | പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കെതിരെ എസ് എസ് എഫ് നടത്തുന്ന പെന്‍സ്ട്രൈക്ക് സമരത്തിനു ജില്ലയിലെ വിവിധ ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍
പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയര്‍ത്തിയും പ്ലാകാര്‍ഡ് പിടിച്ചും ഐക്യദാര്‍ഢ്യ സംഗമം നടന്നത്. കൊവിഡ് കാലത്തും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തിയത്.

നിരന്തരം വിദ്യാര്‍ഥികള്‍ പ്രശ്നം ഉന്നയിച്ചിട്ടും യൂനിവേഴ്സിറ്റി അധികൃധരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥവും കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്. എസ് എസ് എഫ് സംസ്ഥാന സിന്‍ഡിക്കേറ്റാണ് യൂനിവേഴ്‌സിറ്റിക്ക് മുന്‍പിലുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

 

 

Latest