Connect with us

National

പാകിസ്താന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു; ജമ്മു കശ്മീരില്‍ സൈനികന്‍ അറസ്റ്റില്‍

സൈന്യത്തിലെ നിര്‍ണായക രേഖകള്‍ ഐഎസ്‌ഐക്ക് ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍.

Published

|

Last Updated

ശ്രീനഗര്‍| പാകിസ്താന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത സൈനികന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശിയായ ദവീന്ദര്‍ സിംഗ് ആണ് അറസ്റ്റിലായത്. പഞ്ചാബ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലാണ് ദവീന്ദര്‍ സിംഗിനെ ജമ്മു-കശ്മീരിലെ ഉറിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സൈന്യത്തിലെ നിര്‍ണായക രേഖകള്‍ ഐഎസ്‌ഐക്ക് ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍. ചാരപ്പണിക്ക് അറസ്റ്റിലായ മുന്‍ സൈനികന്‍ ഗുര്‍പ്രീത് സിങുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

ഗുര്‍പ്രീത് സിംഗ് നിലവില്‍ ഫിറോസ്പുര്‍ ജയിലിലാണ്. ദവീന്ദര്‍ സിംഗിന്റെ അറസ്റ്റിനുശേഷം, ജൂലൈ 15ന് അധികാരികള്‍ അദ്ദേഹത്തെ മൊഹാലി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു ചാരവൃത്തി ശൃംഖലയെ തുറന്നുകാട്ടുന്നതിലും തകര്‍ക്കുന്നതിലും ഈ അറസ്റ്റ് പ്രധാന വഴിത്തിരിവാണെന്ന് എസ്എസ്ഒസി എഐജി രവ്ജോത് കൗര്‍ ഗ്രേവാള്‍ വ്യക്തമാക്കി.

 

Latest