Connect with us

SSF Malappuram

ഏകാധിപത്യ പ്രവണതകളെ സമൂഹം തള്ളിയതാണ് ചരിത്രം: പൊന്‍മള

ജനാധിപത്യം പൗരന്മാരുടെ ആശയും അവകാശവുമാണെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി | ഏകാധിപത്യ പ്രവണതകളെ സമൂഹം തള്ളിയതാണ് ചരിത്രമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിക്കു കീഴില്‍ മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജനാധിപത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം പൗരന്മാരുടെ ആശയും അവകാശവുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ എം സ്വാദിഖ് സഖാഫി, എസ് എസ് എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്് മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, എസ് വൈ എസ് ജില്ല ജന. സെക്രട്ടറി സി കെ ഷക്കീര്‍ അരിമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest