Connect with us

V S Achuthananthan

വി എസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖത്തേയും തുടര്‍ന്ന് ഇന്നലെ രാവിലെയാണ് വി എസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നേതൃത്വത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖത്തേയും തുടര്‍ന്ന് ഇന്നലെ രാവിലെയാണ് വി എസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് വര്‍ഷത്തോളമായി വി എസ് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് പൊതു പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

---- facebook comment plugin here -----