Connect with us

First Gear

2022 ജനുവരിയില്‍ 3,009 യൂണിറ്റുകളുടെ വില്‍പ്പനയുമായി സ്‌കോഡ ഓട്ടോ ഇന്ത്യ

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,004 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യ 2022 ജനുവരിയില്‍ 3,009 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,004 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതിനെ അപേക്ഷിച്ച് 200 ശതമാനം വാര്‍ഷിക വളര്‍ച്ച കമ്പനി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പന അളവിലെ തുടര്‍ച്ചയായ വളര്‍ച്ച ഉപഭോക്താക്കള്‍ കമ്പനിയിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു.

സ്‌കോഡ ഈ വര്‍ഷത്തെ ആദ്യ ഉല്‍പ്പന്നമായ കൊഡിയാക് ഫെയ്സ് ലിഫ്റ്റ് അടുത്തിടെ പുറത്തിറക്കിയിരുന്നു. കൊഡിയാക് ഫെയ്സ് ലിഫ്റ്റിന്റെ എല്ലാ അനുവദിച്ച യൂണിറ്റുകളും ഈ വര്‍ഷത്തേക്ക് വിറ്റുപോയതായി സ്‌കോഡ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം, കമ്പനി സ്ലാവിയ മിഡ്-സൈസ് സെഡാന്‍ അവതരിപ്പിക്കും. സ്ലാവിയയുടെ ഡെലിവറികള്‍ 2022 മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കും.

 

 

Latest