Connect with us

Kerala

വിഷ കൂണ്‍ കഴിച്ചു; കോഴിക്കോട് ആറ് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങള്‍ പാചകം ചെയ്ത് കഴിക്കുകയായിരുന്നു

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് താമരശ്ശേരിയില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു . ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങള്‍ പാചകം ചെയ്ത് കഴിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവര്‍ കൂണ്‍ കഴിച്ചത് . ഇതിന് പിന്നാലെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഇവരെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു

---- facebook comment plugin here -----

Latest