Connect with us

bus accident

ഒഡീഷയില്‍ ബസ് മറിഞ്ഞ് ആറ് മരണം; 45 പേര്‍ക്ക് പരുക്ക്

അപകടത്തില്‍പ്പെട്ടവര്‍ ബംഗാളിലെ ഹൗറ ജില്ലയില്‍ നിന്നുള്ളവര്‍

Published

|

Last Updated

ഭുവനേശ്വര്‍ | ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ കലിംഗഘട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. ഫുല്‍ബാനിയില്‍ നിന്ന് മടങ്ങുന്നവര്‍ സഞ്ചരിച്ച ബസ് ഇന്നലെ രാത്രിയാണ് അപകടത്തില്‍ മരിച്ചത്.
70ലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

ബംഗാളിലെ ഹൗറ ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

 

 

 

Latest