Connect with us

Saudi Arabia

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ചു; ഏഴ്‌ പേരെ അറസ്റ്റ് ചെയ്തു

ഹജ്ജ് അനുമതി പത്രമില്ലാതെയാണ് ആറ് പേരെ കടത്താന്‍ ശ്രമിച്ചത്.

Published

|

Last Updated

മക്ക  | ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച് മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു മ്യാന്‍മര്‍ പൗരനടക്കം ഏഴ്‌ പേരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

ഹജ്ജ് അനുമതി പത്രമില്ലാതെയാണ് ആറ് പേരെ കടത്താന്‍ ശ്രമിച്ചത്. ഇവരെ സുരക്ഷാ സേന ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു, ദുല്‍ഖഅദ 1 (ഏപ്രില്‍ 19) മുതല്‍ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്ന ദുല്‍ ഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവില്‍ അനുമതി പത്രമില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നവര്‍ക്ക് പരമാവധി 100,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് പരമാവധി 20,000 റിയാല്‍ പിഴ ചുമത്തും . ഏപ്രില്‍ 19 മുതല്‍ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ പ്രവേശിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന സന്ദര്‍ശന വിസയിലുള്ളവര്‍ക്കും പിഴ ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

 

Latest