Connect with us

Siraj Campaign

സിറാജ് ക്യാമ്പയിൻ: കാസർകോട് ജില്ലാ പ്രമോഷൻ കൗൺസിൽ

പ്രമോഷൻ കൗൺസിൽ ചെയർമാനായി പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയെയും ജനറൽ കൺവീനറായി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫിയെയും കോ- ഓർഡിനേറ്ററായി അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലത്തെയും തിരഞ്ഞെടുത്തു.

Published

|

Last Updated

കാസർകോട് | സിറാജ് കാസർകോട് ജില്ലാ പ്രമോഷൻ കൗൺസിൽ രൂപവത്കരണ സംഗമം സുന്നി സെന്ററിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എം കെ ഹാമിദ് മാസ്റ്റർ വിഷയാവതരണവും റഷീദ് കെ മാണിയൂർ പദ്ധതി അവതരണവും നടത്തി.

സയ്യിദ് ജലാൽ തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി സംസാരിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി നന്ദിയും പറഞ്ഞു. പ്രമോഷൻ കൗൺസിൽ ചെയർമാനായി പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയെയും ജനറൽ കൺവീനറായി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫിയെയും കോ- ഓർഡിനേറ്ററായി അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലത്തെയും തിരഞ്ഞെടുത്തു.

വൈസ് ചെയർമാൻമാർ: സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ. കൺവീനർമാർ: അശ്റഫ് സഅദി ആരിക്കാടി, മൂസ സഖാഫി കളത്തൂർ, ഫാറൂഖ് പൊസോട്ട്. എക്‌സിക്യൂട്ടീവ് അംഗങ്ങൾ: ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി, മുഹമ്മദ് സഖാഫി പാത്തുർ, വൈ എം അബ്ദുർറഹ്മാൻ അഹ്‌സനി, വി സി അബ്ദുല്ല സഅദി, കരീം ജൗഹരി ഗാളിമുഖം. വർക്കിംഗ് കൺവീനർ : അബ്ദുൽ ജബ്ബാർ മിസ്ബാഹി മൗക്കോട്.