Connect with us

National

ടിക്കറ്റ് നിരക്കുകള്‍ മാസ തവണകളായി അടയ്ക്കാം; ഇന്ത്യന്‍ വിമാന യാത്രക്കാര്‍ക്ക് വന്‍ ഓഫറുമായി എമിറേറ്റ്‌സ്

ടിക്കറ്റ് തുക മൂന്ന് മാസം മുതല്‍ 36 മാസം വരെയുള്ള വിവിധ പേയ്‌മെന്റ് കാലാവധികളിലേക്ക് വിഭജിച്ച് അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ വിമാന യാത്രക്കാര്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര എയര്‍ലൈന്‍സായ എമിറേറ്റ്‌സ്. വിമാന ടിക്കറ്റ് നിരക്കുകള്‍ മാസ തവണകളായി അടയ്ക്കാനുള്ള പദ്ധതി (ഫ്‌ളെക്‌സിബിള്‍ ഇ എം ഐ ഓപ്ഷന്‍) യാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കേണ്ടതില്ല. പകരം ബഡ്ജറ്റിന് അനുസരിച്ച് പ്രതിമാസ തവണകളായി നല്‍കിയാല്‍ മതി.

ടിക്കറ്റ് തുക മൂന്ന് മാസം മുതല്‍ 36 മാസം വരെയുള്ള വിവിധ പേയ്‌മെന്റ് കാലാവധികളിലേക്ക് വിഭജിച്ച് അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഈ പുതിയ പേയ്‌മെന്റ് ആനുകൂല്യം ലഭ്യമാകും.

ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദയാത്രകള്‍ക്കുമായി പോകുന്നവര്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ പ്രമുഖ 12 ബേങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആക്‌സിസ്, ബേങ്ക് ഓഫ് ബറോഡ, എച്ച് ഡി എഫ് സി, എച്ച് എസ് ബി സി, ഐ സി ഐ സി ഐ, ഐ ഡി ബി ഐ, ഇന്‍ഡസ്ഇന്‍ഡ്, കൊട്ടക് മഹീന്ദ്ര, ആര്‍ ബി എല്‍. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, യെസ് എന്നിവയാണ് പദ്ധതിയുമായി സഹകരിക്കുന്ന ബേങ്കുകള്‍.

Content Highlights:
Emirates has introduced a flexible Equated Monthly Installment payment option for customers booking flights from India. Passengers can now split the cost of their airfare into monthly repayments spanning from three to 36 months instead of paying upfront. The facility is applicable for bookings to nearly 140 destinations across the global network using eligible credit cards from 12 participating Indian banks.

 

 

Latest