Connect with us

National

സത്യപ്രതിജ്ഞയുടെ പിറ്റേന്ന് എം എല്‍ എ സ്ഥാനം രാജിവച്ച് സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ

രാജി എസ് കെ എം പാര്‍ട്ടി പാര്‍ലിമെന്ററി കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാന പ്രകാരമാണെന്ന് മുഖ്യമന്ത്രി പ്രേംസിങ് തമങ്.

Published

|

Last Updated

ഗാങ്‌ടോക്ക് | സത്യപ്രതിജ്ഞ ചെയ്തതിന്റെ എം എല്‍ എ സ്ഥാനം രാജിവെച്ച് സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ. മുഖ്യമന്ത്രി പ്രേം സിംഗ് തമാങിന്റെ ഭാര്യ കൃഷ്ണ കുമാരി റായിയാണ് രാജിവച്ചത്. കൃഷ്ണകുമാരി റായിയുടെ രാജി സ്പീക്കര്‍ എ എന്‍ ഷെര്‍പ്പ സ്വീകരിച്ചതായി സിക്കിം നിയമസഭാ സെക്രട്ടറി ലളിത് കുമാര്‍ ഗുരുങ് അറിയിച്ചു.

എന്നാല്‍, ഭാര്യ രാജിവെച്ചത് എസ് കെ എം പാര്‍ട്ടി പാര്‍ലിമെന്ററി കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാന പ്രകാരമാണെന്ന് മുഖ്യമന്ത്രി പ്രേംസിങ് തമങ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

എന്നാല്‍, ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിച്ച വിവരം വളരെ വേദനയോടെ അറിയിക്കുകയാണെന്നാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കൃഷ്ണകുമാരി പറഞ്ഞത്. ഇത്ര പെട്ടെന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും രാഷ്ട്രീയത്തെ ഒരു സാമൂഹിക പ്രവര്‍ത്തനമായാണ് എപ്പോഴും കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളെ സേവിക്കുന്നതിന് ഒരു സ്ഥാനവും ആവശ്യമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും കൃഷ്ണകുമാരി പറഞ്ഞു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ 32 നിയമസഭാ സീറ്റുകളില്‍ 31 എണ്ണവും സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലവും പ്രേം സിംഗ് തമാംഗിന്റെ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) വിജയിച്ചിരുന്നു. നാംചി-സിംഗിതാങ് മണ്ഡലത്തില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ്) സ്ഥാനാര്‍ഥി ബിമല്‍ റായിയെയാണ് 5,302 വോട്ടിന്റെ ഭൂരിപക്ഷത്തിന് കൃഷ്ണ കുമാരി പരാജയപ്പെടുത്തിയത്.

Latest