Connect with us

Kerala

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് മര്യാദ: മന്ത്രി ആര്‍ ബിന്ദു

ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ ധൃതി കൂട്ടേണ്ടതില്ലെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാര്‍ പുറപ്പെടുവിച്ച ചാന്‍സലര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.ജനാധിപത്യമായി അതാണ് ശരിയെന്നും അതിന്റെ നടപടി ക്രമമനുസരിച്ച് ഗവര്‍ണര്‍ ഒപ്പിടണമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ ധൃതി കൂട്ടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു

 

Latest