Connect with us

governor& govt conflicut

നാടകീയ നീക്കങ്ങൾ; നയപ്രഖ്യാപനത്തിൽ ഒപ്പിട്ട് ഗവര്‍ണര്‍; അനിശ്ചിതത്വം നീങ്ങി

ജ്യോതിലാലിനെ മാറ്റിയതോടെ അയഞ്ഞ് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കെ ആര്‍ ജ്യോതിലാലിനെ പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതോടെ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.

ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ അപൂര്‍വ്വ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് സര്‍ക്കാര്‍ ജ്യോതിലാലിനെ മാറ്റിയത്. ശാരദ മുരളീധരന് പകരം ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതോടെയാണ് ആദ്യം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ തീരുമാനം മാറ്റിയത്.  നാളെ രാവിലെ ഒമ്പതിന് സഭയില്‍ ഗവര്‍ണര്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തും.

നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ രണ്ട് ഉപാധിയാണ് ഗവര്‍ണര്‍ മുന്നോട്ടുവെച്ചത്. ഒന്ന് പൊതുഭരണ സെക്രട്ടറിയെ മാറ്റുക. മറ്റൊന്ന് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കരുത്. ഇതില്‍ പൊതുഭരണ സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം സര്‍ക്കര്‍ അംഗീകരിക്കുകയായിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.  ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടുകയായിരുന്നു.

ഗവര്‍ണറുടെ അഡീഷണല്‍ പി എയായി ഹരി എസ് കര്‍ത്തയെ നിയമിച്ചതില്‍ കെ ആര്‍ ജ്യോതിലാല്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതില്‍ ഗവര്‍ണര്‍ പ്രകോപിതനായിരുന്നു. കത്തിലൂടെ തന്നെ അപമാനിച്ചതായി ഗവര്‍ണര്‍ സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നയപ്രഖ്യാപനത്തില്‍ ഒപ്പിടാതിരുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും സര്‍ക്കാര്‍ അവസരോചിതമായി ഇടപെട്ട് ജ്യോതിലാലിമാറ്റി പ്രശ്‌നം താത്കാലികമായി അവസനാപ്പിക്കുകയുമായിരുന്നു.

Latest