Kerala
സിദ്ധാർത്ഥൻ്റെ മരണം; നടപടി നേരിട്ട രണ്ടു വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി
പ്രതി പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികളെയാണ് തിരികെ എടുത്തത്.
		
      																					
              
              
            കല്‍പറ്റ | വയനാട് പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന് മര്‍ദനമേറ്റ സംഭവത്തില്‍ നടപടി നേരിട്ട രണ്ട് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി.
സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്കാണ് കോളജില്‍ നിന്നും പുറത്താക്കിയിരുന്നത്.ഒരു വര്‍ഷം പൂര്‍ത്തിയായതോടെ തിരിച്ചെടുത്ത ഇവര്‍ക്ക് 2023 വിദ്യാര്‍ഥികള്‍ക്കൊപ്പം പഠനം തുടരാം.
പ്രതി പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികളെയാണ് തിരികെ എടുത്തത്.മണ്ണുത്തിയിലാണ് തുടര്‍ പഠനത്തിന് അനുമതി നല്‍കിയത്.ഇതിനെതിരായ ഹരജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
