Connect with us

Ongoing News

സിദ്ധാര്‍ഥിന്റെ മരണം; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

കേസിലെ പ്രതികളായ എസ് എഫ് ഐ യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍, യൂനിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ | റാഗിങിനെ തുടര്‍ന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍കൂടി പോലീസില്‍ കീഴടങ്ങി. എസ് എഫ് ഐ യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍, യൂനിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് കീഴടങ്ങിയത്.

ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം ഒമ്പതായി. ഒളിവിലായിരുന്ന ഒന്നാം പ്രതി പാലക്കാട് പട്ടാമ്പി ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ അഖിലിനെ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. കല്‍പ്പറ്റ ഡി വൈ എസ് പി. ടി എന്‍ സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അഖിലിനെ പാലക്കാട് നിന്ന് പിടികൂടിയത്.

തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ്, എസ് ഡി ആകാശ്, ആര്‍ ഡി ശ്രീഹരി, ഇടുക്കി സ്വദേശി എസ് അഭിഷേക്, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ്, വയനാട് ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസില്‍ ആരോപണ വിധേയരായ നാലുപേരെ എസ് എഫ് ഐയില്‍ നിന്ന് പുറത്താക്കിയതായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ നേരത്തെ അറിയിച്ചിരുന്നു.

Latest