Connect with us

National

ഉത്തര്‍പ്രദേശില്‍ തേനീച്ചക്കുത്തേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

നാലും ആറും വയസുള്ള ആണ്‍കുട്ടികളാണ് തേനീച്ചക്കുത്തേറ്റ് മരിച്ചത്

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ നാലും ആറും വയസുള്ള ആണ്‍കുട്ടികള്‍ തേനീച്ചക്കുത്തേറ്റ് മരിച്ചു. ഇവര്‍ സഹോദരങ്ങളാണ്. യു.പിയിലെ മദന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടികളുടെ മുത്തശ്ശിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. യുഗ് (നാല്), യോഗേഷ് (ആറ്) എന്നീ കുട്ടികളാണ് മരിച്ചത്.

മുത്തശ്ശി ഉത്തമ(65)യോടൊപ്പമായിരുന്നു കുട്ടികളുണ്ടായിരുന്നത്. തേനീച്ചക്കൂട്ടം മൂവരെയും ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ ദേഹത്താകെ പൊതിഞ്ഞ് തേനീച്ചകള്‍ ആക്രമിച്ചു. മൂവരെയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികള്‍ മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.