Connect with us

Ongoing News

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയില്‍ മലയാളിത്തിളക്കം; തലപ്പത്ത് യുസഫലി

നൂറു പേരുടെ പട്ടികയില്‍ 22 മലയാളികള്‍ ഇടംപിടിച്ചു. ആദ്യ അഞ്ച് സ്ഥാനങ്ങളിലും മലയാളികള്‍

Published

|

Last Updated

ദുബൈ | മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയില്‍ മലയാളിത്തിളക്കം. പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഒന്നാമത്. മിഡില്‍ ഈസ്റ്റിലെ വാണിജ്യ വ്യവസായ മുന്നേറ്റത്തിന് നല്‍കിയ സംഭാവനകളിലൂടെയാണ് യൂസഫലി പട്ടികയുടെ തലപ്പത്തെത്തിയത്.

പ്രമുഖ ബിസിനസ് മാഗസിനായ മിഡില്‍ ഈസ്റ്റ് ഓണ്‍ട്രപ്രണര്‍ പുറത്തിറക്കിയ ‘ദി 100 എന്‍ ആര്‍ ഐസ്’എന്ന പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും മലയാളികളാണുള്ളത്.
നൂറു പേരുടെ പട്ടികയില്‍ 22 മലയാളികള്‍ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമായി. റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാന്‍സ്, ടെക്‌നോളജി തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിലാണ് മലയാളിക്കരുത്ത്. വ്യവസായം, ടെക്‌നോളജി, ഇന്നോവേഷന്‍, നിക്ഷേപ രംഗങ്ങളിലെ മികച്ച സംഭാവനകള്‍ കൂടി വിലയിരുത്തിയാണ് പട്ടിക.

ജെംസ് എഡ്യൂക്കേഷന്‍ ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ സണ്ണി വര്‍ക്കി, ദുബൈ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ഡോ. അദ്‌നാന്‍ ചില്‍വാന്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്ങ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. മലയാളികളില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്ങ്‌സ് എം ഡി അദീബ് അഹമ്മദ് ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇടം പിടിച്ചു. ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പി എന്‍ സി മേനോന്‍, പബ്ലിക് റിലേഷന്‍ മേഖലയിലെ പ്രമുഖന്‍ സുനില്‍ ജോണ്‍, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീന്‍, അല്‍ ഹംറ ഗ്രൂപ്പ് സി ഇ ഒ ബിനോയ് കുര്യന്‍, ആര്‍ പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള, ഹെയില്‍ബ്രോണ്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപക ചെയര്‍മാന്‍ ദിലീപ് കുമാര്‍, കെഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കൊള്ളാന്‍, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകന്‍ ഫിറോസ് മര്‍ച്ചന്റ്, ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ്, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ രമേഷ് രാമകൃഷ്ണന്‍, ജോയ് ആലുക്കാസ്, ഇക്വിറ്റി ഗ്രൂപ്പ് ഓഫ് കംപനീസ് ഗ്രൂപ്പ് സി ഇ ഒ ശോഭ മേനോന്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എം ഡി ഷംലാല്‍ അഹമ്മദ് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ എം ഡി അലിഷ മൂപ്പന്‍, ദിനോ വര്‍ക്കി, ആഷിഷ് കോശി, രവി പി എന്‍ സി മേനോന്‍, കെ പി ബഷീര്‍, സിദീഖ് അഹമ്മദ്, ശരത് നായര്‍ എന്നീ മലയാളികളും പട്ടികയില്‍ ഇടംപിടിച്ചു.

 

---- facebook comment plugin here -----

Latest