Connect with us

National

വൈകിയെത്തിയതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഗുരുതരമായി പരുക്കേറ്റ കോമളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

|

Last Updated

പാട്ന | ബിഹാറിലെ മസൗര്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാർഥിനി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. കോമള്‍ കുമാരിയാണ് മരിച്ചത്. വൈകി എത്തിയതിനാല്‍ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശനം നിഷേധിച്ചതിന്റെ വിഷമത്തിലാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്നാണ് വിവരം.

രാവിലെ ഒമ്പത് മണിക്കായിരുന്നു റിപ്പോര്‍ട്ടിങ് സമയം. എന്നാല്‍ കോമള്‍ 9.15 എത്തിയതോടെ ഗേറ്റുകള്‍ അടച്ചിരുന്നു. നിരവധി തവണ അപേക്ഷിച്ചിട്ടും അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയ വിദ്യാർഥിനി വീട്ടിലേക്ക് പോകാതെ നദൗള്‍ സ്റ്റേഷനിലെത്തി ട്രെയിനില്‍ കയറി, തരെഗ്‌നയ്ക്കും മസൗര്‍ഹിക്കും ഇടയില്‍ വച്ച് പുറത്തേക്ക് ചാടി. ഗുരുതരമായി പരുക്കേറ്റ കോമളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

---- facebook comment plugin here -----

Latest