Connect with us

Kerala

മെഡിക്കൽ കോളജുകളിലെ പി ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ ഒ പി ബഹിഷ്കരിക്കും

മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം നാളെ ആരംഭിക്കും. മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്. ഇതിനാല്‍ പി ജി ഡോക്ടര്‍മാരെ വെച്ചാണ് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം നടക്കുന്നത്. ഇവര്‍കൂടി സമരമുഖത്തേക്ക് ഇറങ്ങുന്നതോടെ വലിയ പ്രതിസന്ധിയായിരിക്കും രോഗികള്‍ നേരിടുക.

മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് കൃത്യമായ പഠന സൗകര്യം ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ സ്റ്റൈഫന്റ് വര്‍ദ്ധനവ് നടപ്പാക്കുന്നില്ല തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പി ജി ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നത്.

അതേസമയം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest