mass shooting
അമേരിക്കയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ മരിച്ചു
ലോസ് ആഞ്ചലസിലാണ് വെടിവെപ്പുണ്ടായത്.
ലോസ് ആഞ്ചലസ് | അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കേറ്റു.
ലോസ് ആഞ്ചലസിലാണ് വെടിവെപ്പുണ്ടായത്. കാലിഫോര്‍ണിയ പ്രവിശ്യയില്‍ ഈ മാസമുണ്ടാകുന്ന നാലാമത്തെ വെടിവെപ്പ് സംഭവമാണിത്. ലോസ് ആഞ്ചലസിലെ പ്രധാന പാര്‍പ്പിടകേന്ദ്രമായ ബെവെര്‍ലി ക്രെസ്റ്റിലാണ് സംഭവമുണ്ടായത്.
ചൈനീസ് ലൂണാര്‍ പുതുവത്സര ആഘോഷത്തിനിടെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാലിഫോര്‍ണിയയില്‍ വെടിവെപ്പുണ്ടായത്. അന്ന് 11 പേര്‍ മരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫാമിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.







