Connect with us

Kerala

ശോഭാ സുരേന്ദ്രന്റെ വാദം പൊളിയുന്നു; തിരൂര്‍ സതീശന്റെ വീട്ടിലെത്തിയ ചിത്രം പുറത്ത്

തിരൂര്‍ സതീശന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

Published

|

Last Updated

തൃശൂര്‍ |  ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ വാദം പൊളിക്കുന്ന ചിത്രം പുറത്ത്. തിരൂര്‍ സതീശന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. തിരൂര്‍ സതീശന്‍ തന്നെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. താന്‍ സതീശന്റെ വീട് സന്ദര്‍ശിച്ചിട്ടേയില്ലെന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂര്‍ സതീശ് പ്രതികരിച്ചു.

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും ആരോപണങ്ങള്‍ക്കായി സതീശനെ സിപിഎം വിലയ്ക്കെടുത്തെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഏത് നമ്പറില്‍ നിന്നാണ് സതീശന്‍ തന്നെ വിളിച്ചതെന്ന് കണ്ടെത്തണം. ആ നമ്പര്‍ വെളിച്ചത്ത് കൊണ്ടുവരണം.സതീശനെ കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡന്റ് ആകേണ്ട കാര്യമില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

 

Latest