Kerala
കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് താത്കാലികാശ്വാസം
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 1000 രൂപ ധനസഹായവും ആറ് കിലോ സൗജന്യ റേഷന്‍ അരിയും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം | കൊച്ചിക്കടുത്ത് അറബിക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങിയുണ്ടായ അപകടം മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യബന്ധം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും ആയിരം രൂപ ധനസഹായവും ആറ് കിലോ സൗജന്യ റേഷന്‍ അരിയും നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കപ്പല്‍ അപകടം വലിയ ആശങ്കയുണ്ടാക്കി. എന്നാല്‍ കടല്‍ മത്സ്യം കഴിക്കുന്നതില്‍ ആശങ്കവേണ്ട. 20 നോട്ടിക്കല്‍ മൈല്‍ ഒഴിവാക്കി മത്സ്യബന്ധനം നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒഴുകി നടക്കുന്ന വസ്തുക്കള്‍ മത്സ്യത്തൊഴിലാളികള്‍ എടുക്കരുത്. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മാത്രം കേള്‍ക്കണമെന്നും ഊഹാപോഹം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.