Connect with us

Kozhikode

ശീഇസം: ആശയം, വികാസം, വിമര്‍ശനം' വെബിനാര്‍ സീരീസ് സമാപിച്ചു

ഏഴ് സെഷനുകളിലായി ശീഇസത്തിന്റെ ഉത്ഭവവും വികാസവും, അടിസ്ഥാന വിശ്വാസങ്ങള്‍, മുഹറത്തിലെ ആചാരങ്ങള്‍, ഖുര്‍ആന്‍ തിരിമറിയും വ്യാജ ഹദീസ് നിര്‍മാണവും, ശീഇസത്തിന്റെ വിഭാഗങ്ങളും ആന്തരിക സംവാദങ്ങളും, ഇറാന്‍ വിപ്ലവവും വായനകളും, വര്‍ത്തമാന ശീഇസത്തിന്റെ പ്രവര്‍ത്തനങ്ങളും പൊതുഇടപെടലുകളും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

Published

|

Last Updated

കോഴിക്കോട്  |  ജാമിഅ മദീനതുന്നൂര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ & ഫിലോസഫിയും പ്രിസം അഖീദ കമ്മ്യൂണിറ്റിയും സംയുക്തമായി ‘ശീഇസം: ആശയം, വികാസം, വിമര്‍ശനം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ സീരീസ് സമാപിച്ചു.

ജൂണ്‍ 23 മുതല്‍ ജൂലൈ 3 വരെ നടന്ന ഏഴ് സെഷനുകളിലായി ശീഇസത്തിന്റെ ഉത്ഭവവും വികാസവും, അടിസ്ഥാന വിശ്വാസങ്ങള്‍, മുഹറത്തിലെ ആചാരങ്ങള്‍, ഖുര്‍ആന്‍ തിരിമറിയും വ്യാജ ഹദീസ് നിര്‍മാണവും, ശീഇസത്തിന്റെ വിഭാഗങ്ങളും ആന്തരിക സംവാദങ്ങളും, ഇറാന്‍ വിപ്ലവവും വായനകളും, വര്‍ത്തമാന ശീഇസത്തിന്റെ പ്രവര്‍ത്തനങ്ങളും പൊതുഇടപെടലുകളും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മുഹ്യിദ്ദീന്‍ സഖാഫി കാവനൂര്‍,അശ്‌റഫ് ബാഖവി ചെറൂപ്പ, ജുനൈദ് ഖലീല്‍ നൂറാനി, സജീര്‍ ബുഖാരി, മുസ്തഫ പി. എറയ്ക്കല്‍, സ്വാദിഖ് നൂറാനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജാമിഅ മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി ആമുഖ പ്രഭാഷണം നടത്തി.

ഇസ്ലാമിക് സ്റ്റഡീസ് ഡിപാര്‍ട്ട്‌മെന്റ് അസ്റ്റിറ്റന്‍് എച്ച് ഒ ഡി സഈദ് നൂറാനി സ്വാഗതവും അഖീദ കമ്മ്യൂണിറ്റി ചെയര്‍ ജുനൈദ് ഖലീല്‍ നൂറാനി നന്ദിയും പറഞ്ഞു.

Content Highlights: Jamia Madeenathunnoor and PRISM Aqeedah Community concluded their webinar series on Shiism. The seven-session event ran from June 23 to July 3 covering history and beliefs. Prominent scholars led discussions on various aspects of the ideology.

 

---- facebook comment plugin here -----

Latest