Kerala
മിഷൻ ചക്കക്കൊമ്പൻ; ഉദ്യോഗസ്ഥർ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു - മന്ത്രി ഷിബു ബേബി ജോൺ
ദൗത്യത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദം നേരിട്ട് മനസ്സിലാക്കിയിരുന്നു.
ഇടുക്കി| ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ ഉദ്യോഗസ്ഥർ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. മൂന്നാം ദിവസവും ഫലം കണ്ടില്ലെങ്കില്‍ ദൗത്യം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നത് രണ്ടാം ദിനം രാത്രി തന്നെ തീരുമാനിച്ചതാണ് മന്ത്രി പറഞ്ഞു.
സെപ്റ്റംബർ മാസത്തിൽ മാത്രം ആനയുടെ ആക്രമണത്തിൽ മൂന്ന് മരണങ്ങൾ സംഭവിച്ചതാണ് ദൗത്യത്തിലേക്ക് സർക്കാരിനെ നയിച്ചത്. ദൗത്യത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദം നേരിട്ട് മനസ്സിലാക്കിയിരുന്നു. എസ്ഒപി പ്രകാരമുള്ള നടപടികളുമായാണ് ദൗത്യം മുന്നോട്ടുപോയത്. ദൗത്യം വിജയകരമാക്കാൻ ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അരികൊമ്പന് ദൗത്യവും ഇതുപോലെ തന്നെ ആദ്യം തുടങ്ങി പിന്നീട് ഒരു മാസത്തോളം കഴിഞ്ഞാണ് ആരംഭിച്ചത്. എന്നാല്‍ ഇത്തവണ ചക്കകൊമ്പനെ പിടിച്ചുമാറ്റേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ മുന്‍കൂട്ടി ആനയുടെ സഞ്ചാരം അറിയാനും അതുവഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധിച്ചിരുന്നു മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
Content Highlights: Forest Minister Shibu Baby John praised officials for their work in the Chakkakomban mission and noted that pausing the operation if unsuccessful by the third day was decided earlier. He said the drive followed SOPs after three fatal attacks in September and aimed to track movement rather than relocate the elephant. Unlike the Arikomban mission, authorities chose not to shift Chakkakomban while continuing public alerts.


