Uae
ശൈഖ് ഖാലിദ് പുടിനുമായി കൂടിക്കാഴ്ച നടത്തി
നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി.
അബൂദബി| ബെലാറസിലെ മിൻസ്‌കിൽ നടക്കുന്ന സുപ്രീം യുറേഷ്യൻ ഇക്കണോമിക് കൗൺസിൽ യോഗത്തോടനുബന്ധിച്ച് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ കണ്ടു. യു എ ഇയും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും ശക്തമായ തന്ത്രപരമായ പങ്കാളിത്തവും ഇരുവരും ചർച്ച ചെയ്തു.
നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറുകയും ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും അഭിവൃദ്ധിക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.







