Connect with us

Kozhikode

ഹോഗര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ മെയ് 19ന് നോളജ് സിറ്റിയില്‍

ഇലക്ട്രോണിക്സ്, മാനുഫാക്ചറിംഗ് സര്‍വീസസ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ബിരുദ പഠനത്തിന് 90% വരെ ഫീസ് ഇളവ് ലഭിക്കും

Published

|

Last Updated

നോളജ് സിറ്റി| ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഹോഗള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ മെയ് 19ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മര്‍കസ് നോളജ് സിറ്റിയിലെ ഹോഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എച്ച് ടി ഐ) വെച്ച് നടക്കും. ഇലക്ട്രോണിക്സ്, മാനുഫാക്ചറിംഗ് സര്‍വീസസ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്.

എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ യോഗ്യതയുള്ളവര്‍ക്ക് 90% വരെ ഫീസ് ഇളവ് ലഭിക്കും. കേവലം ഡിഗ്രി അല്ലാതെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാന്‍ ഒരു സുവര്‍ണാവസരമാണ് ഹോഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്നത്. പ്ലസ് ടു അല്ലെങ്കില്‍ ഐ ടി ഐ ആണ് അടിസ്ഥാന യോഗ്യത.

രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കുമായി 6235 022 228, 6235 822 226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights:
The Sheikh Abubakr Foundation will host the Hogar Scholarship Exam on Tuesday, May 19 at the Hogal Institute in Markaz Knowledge City. The examination targets students looking to pursue degree programs in electronics manufacturing services, renewable energy technology, and manufacturing services. Successful candidates evaluated through a written test and interview can secure up to a 90 percent fee concession. Candidates with a Plus Two or ITI qualification can register for this professional opportunity using the official contact numbers.

 

Latest