Kerala
എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം
4,14,290 പേർ പരീക്ഷ എഴുതിയതിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
തിരുവനന്തപുരം| ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷമിത് 99.05 ശതമാനമായിരുന്നു. 20,771 പെൺകുട്ടിളും 9743 ആൺകുട്ടികളുമുൾപ്പെടെ 30,514 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവാണ് ഉണ്ടായത്.
4,14,290 പേർ പരീക്ഷ എഴുതിയതിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നിൽ പുതിയ കരിക്കുലം കാരണമായേക്കാമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും അവർ പറഞ്ഞു.
പ്രധാന വിവരങ്ങൾ
- 4,14,290 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,10,456 പേർ ഉപരിപഠനത്തിന് അർഹത നേടി.
- ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ് (99.72%), ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം (97.99%) ജില്ലയിലാണ്.
- ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് (80,108 പേർ). ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറം (5,098 പേർ) തന്നെയാണ് മുന്നിൽ.
- എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ പകുതിയോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025-ൽ 61,449 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ 2026-ൽ അത് 30,514 ആയി ചുരുങ്ങി.
- ആകെ 2,105 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 767 സർക്കാർ സ്കൂളുകളും, 930 എയ്ഡഡ് സ്കൂളുകളും, 408 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
- ഗൾഫ് മേഖലയിൽ 631 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു (100% വിജയം).
- ലക്ഷദ്വീപിൽ 386 പേർ പരീക്ഷ എഴുതിയതിൽ 377 പേർ (97.67%) ഉപരിപഠനത്തിന് അർഹത നേടി.
- പട്ടികജാതി വിഭാഗത്തിൽ 97.82 ശതമാനവും, പട്ടികവർഗ്ഗ വിഭാഗത്തിൽ 97.90 ശതമാനവും, ഒ ബി സി വിഭാഗത്തിൽ 99.14 ശതമാനവും വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്.
Content Highlights:
The Kerala SSLC examination results have been officially announced by the Principal Secretary of Public Education, Sharmila Mary Joseph. The state recorded an overall pass percentage of 99.07 percent, which is a slight increase from the previous year’s 99.05 percent. Out of 4,14,290 students who appeared for the exam, 4,10,456 qualified for higher education, though the number of full A plus holders dropped significantly to 30,514. Officials noted that the drop in full A plus grades might be related to the new curriculum framework, which will undergo a detailed review.







