Connect with us

Ongoing News

ശവ്വാൽ പിറ കണ്ടില്ല; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച

Published

|

Last Updated

മക്ക | ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആഘോഷിക്കും. സഊദിയില്‍ ഒരിടത്തും ഇന്ന് മാസപ്പിറവി ദൃശ്യമായില്ലെന്ന് സഊദി അധികൃതർ അറിയിച്ചു. തുര്‍ക്കി, കുവൈത്ത് എന്നീ രാജ്യങ്ങളിലും തിങ്കളാഴ്ചയാകും പെരുന്നാള്‍. റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. അതേസമയം, ഒമാനിൽ കേരളത്തിനൊപ്പം നാളെയാണ് റമസാൻ 29.

സഊദിയിൽ ശനിയാഴ്ച്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തതിരുന്നു. മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

മാസപ്പിറവി നിരീക്ഷിക്കുന്നതിനായി സഊദിയിലെ തുമൈർ,ഹോത്താ സുദൈർ ,തുടങ്ങിയ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

Latest