governor& govt conflicut
ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നാണംകെട്ട കൊടുക്കല്‍ വാങ്ങലുകള്‍: വി ഡി സതീശന്‍
ബി ജെ പി വക്താവ് എന്ന നിലയിലേക്ക് ഗവര്‍ണര്‍ തരംതാഴ്ന്നു

തിരുവനന്തപുരം | നയപ്രഖ്യാപന വിഷങ്ങളിലടക്കം ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നടക്കുന്നത് നാണംകെട്ട കൊടുക്കല്‍ വാങ്ങലുകളാണ്. ബി ജെ പി കേന്ദ്രനേൃത്വത്തിന്റെ അറിവോടെ ഗവര്‍ണര്‍ അവരുടെ ആളായി നിന്ന് സംസ്ഥാനത്ത് സി പി എമ്മുമായി ഒത്തുതീര്‍പ്പ് നാടകം കളിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ ഇവര്‍ കബളിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതും കണ്ണൂര്‍ വി സി നിയമനത്തില്‍ ഒപ്പുവെച്ചതും ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതുമെല്ലാം ഗവര്‍ണറുടെ ഇത്തരം നാടകം കളിയാണ്. ബി ജെ പിയുടെ വക്താവ് എന്ന നിലയിലേക്ക് ഗവര്‍ണര്‍ തരംതാഴുകയാണ്.
ഗവര്‍ണറും സര്‍ക്കാറും ചേര്‍ന്ന് നിയമസഭയെ അവഹേളിച്ചു. നാളെ നിയമസഭയില്‍ എന്ത് നിലപാട് എടുക്കണമെന്ന് രാവിലെ ചേരുന്ന യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.