ആത്മായനം
അനുകമ്പയുടെ ഇൻഗ്രീഡിയൻസ്
നമുക്ക് ചുറ്റുമുള്ളവരോടുള്ള ഇടപെടുകളിലൊക്കെയും കരുണയുടെ ഇൻഗ്രീഡിയൻസ് ചേർക്കണം. അപ്പോൾ ജീവിതം മധുരിക്കും. സാന്ത്വന പ്രവർത്തനങ്ങൾക്കും ജനസേവനങ്ങൾക്കും ലഭിക്കുന്ന അവസരങ്ങളിൽ നിന്ന് ഒളിച്ചോടരുത്. സാധ്യമാകും വിധം ചെറു സഹായമെങ്കിലും നമ്മൾ ചെയ്യണം. മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം കോരിയിടുന്നതിനേക്കാൾ വലുത് മറ്റെന്തുണ്ട്.
അലിവുള്ള മനസ്സ്, മേന്മയുള്ള മനുഷ്യരുടെ സ്വഭാവമാണ്. എന്തിനോടും ആരോടും വെറുപ്പോടെ സമീപിക്കുന്നവർക്ക് അത് അപ്രാപ്യമാണ്. കുറ്റവാളികളോട് പോലും മനുഷ്യനെന്ന പരിഗണനയിൽ സമീപിക്കണമെന്നും അവർ ചെയ്യുന്ന ദുഷ്കൃത്യത്തെ അപലപിക്കണമെന്നുമാണ് മതം നമ്മെ പഠിപ്പിക്കുന്നത്. എല്ലാ മനുഷ്യരോടും ദയാപൂർവം ഇടപെടണം വിശേഷിച്ച് പാവങ്ങളോട്. മനുഷ്യരോടെന്നപോലെ ഇതര ജീവികളോടും ദയാപൂർവം ഇടപെടണം. ബഹുവന്ദ്യരായ ശൈഖ് രിഫാഈ(റ) അനുകമ്പ നിറഞ്ഞ ഹൃദയത്തിന്റെ ബൃഹത്തായ മാതൃകയാണ് നമ്മിൽ നടുന്നത്. ഒരു കുഞ്ഞു ജീവിയുടെ ആവശ്യത്തെ പോലും ഗൗരവത്തോടെയാണ് മഹാൻ പരിഗണിച്ചത്.
ശിഷ്യരില്‍ പ്രമുഖനായ യഅ്ഖൂബ് എന്നവർ ഒരനുഭവം പങ്കുവെക്കുന്നുണ്ട്: ഞാനൊരിക്കല്‍ ശൈഖിന്റെ അടുത്തെത്തി. നല്ല തണുപ്പുള്ള ദിവസമാണ്. അദ്ദേഹം വുളൂഅ് ചെയ്യുന്നതിനിടയില്‍ കൈ അനക്കാതെ കുറേ നേരം നീട്ടിപ്പിടിച്ചത് കണ്ടു. അപ്പോള്‍, കൈ മുത്താനായി ഞാന്‍ ഉസ്താദിന്റെ അടുത്തേക്ക് ചെന്നു. ഉടനെ അവിടുന്ന് പറഞ്ഞു: യഅ്ഖൂബ്, നിങ്ങള്‍ ഈ പാവംജീവിയെ പ്രയാസപ്പെടുത്തുകയാണോ? കാര്യം മനസ്സിലാകാത്ത എന്നോട് ഉസ്താദ് പറഞ്ഞു: ഒരു ചെള്ള് എന്റെ കൈയിലിരുന്ന് അതിന്റെ ഭക്ഷണം കഴിക്കുകയായിരുന്നു. നിങ്ങളുടെ വരവ് കണ്ട് അത് പോയിക്കളഞ്ഞു (ത്വബഖാത്തുശ്ശാഫിഈ 6/25). മറ്റൊരു വേള മഹാൻ ഒരു വഴിയേ സഞ്ചരിക്കവെ ഒരു പക്ഷി വസ്ത്രത്തില്‍ വന്നിരുന്നു. ഉടന്‍ ശൈഖ് തണലുള്ള ഭാഗത്തേക്ക് മാറിനിന്നു. വിശ്രമം കഴിഞ്ഞ് പക്ഷി പറന്നുപോയ ശേഷമാണ് അദ്ദേഹം യാത്ര തുടര്‍ന്നത് (ത്വബഖാതുല്‍ കുബ്റ 1/143).
സ്നേഹിതരേ… ആ മഹത് ജീവിതം എല്ലാവരുടെയും തണലായി. അവിടുന്ന് വിറകുകള്‍ ശേഖരിച്ച് വിധവകളുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് എത്തിക്കുമായിരുന്നു (സിയറു അഅ്ലാമിന്നുബല). കുഷ്ഠ രോഗികള്‍, വൃദ്ധര്‍, അവശതയനുഭവിക്കുന്നവര്‍ തുടങ്ങിയ അശരണരായവരെ വലിയ താത്്പര്യത്തോടെ പരിഗണിച്ചു. അവരുടെ വസ്ത്രം അലക്കിക്കൊടുക്കും, തലയും താടിയും ചീകിക്കൊടുത്തും അവര്‍ക്ക് ഭക്ഷണം നല്‍കിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും സഹവസിച്ചും ദുആ ചെയ്തുമായിരുന്നു മഹാന് ജീവിച്ചത്.
ആഖിറത്തിൽ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വമായാണ് മഹാൻ ഈ പ്രവൃത്തികളെയൊക്കെയും കണ്ടത്. ഒരു രോഗിയെ കുറിച്ച് അറിഞ്ഞാല്‍ അവിടെയെത്തി ആവശ്യമായതെല്ലാം ചെയ്ത് ദിവസങ്ങള്‍ക്കു ശേഷമാണ് അവിടുന്ന് മടങ്ങുക. ഇമാം ശഅ്റാനി(റ) എഴുതി: “രിഫാഈ(റ) അന്ധന്മാരെ കാത്ത് വഴിയില്‍ നില്ക്കുമായിരുന്നു. കൈ പിടിച്ച് അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കും. വൃദ്ധരെ കണ്ടാല്‍ സഹായിക്കും. വൃദ്ധന്മാരെ ആദരിക്കുന്നവര്‍ക്ക് സ്വന്തം വാര്‍ധക്യ പ്രായത്തില്‍ ആദരവ് ലഭിക്കുമെന്ന തിരുവചനം ശൈഖ് ഓർമപ്പെടുത്തുകയും ചെയ്യും’.
വെള്ളപ്പാണ്ട്, കുഷ്ഠം തുടങ്ങി മറ്റുള്ളവർ അടുക്കാൻ മടിക്കുന്ന രോഗികളോടൊക്കെയും അവിടുന്ന് കാണിക്കുന്ന അടുപ്പവും സ്നേഹവും അനുകമ്പ ഹൃദയത്തിന്റെ മഹാ മാതൃകകളാണ്. ഭൂവാസികളോട് ദയാപൂർവമായി ഇടപെടുന്നത് ആകാശത്തിന്റെ അധിപന്റെ കാരുണ്യത്തിന് കാരണമാകുമെന്ന ബോധ്യമാണ് മഹാൻമാർ അവരുടെ ജീവിതത്തെ അനുകമ്പാപൂർവമാക്കിയത്.
കൂട്ടുകാരേ… നമുക്ക് ചുറ്റുമുള്ളവരോടുള്ള ഇടപെടുകളിലൊക്കെയും കരുണയുടെ ഇൻക്രീഡിയൻസ് ചേർക്കണം. അപ്പോൾ ജീവിതം മധുരിക്കും. സാന്ത്വന പ്രവർത്തനങ്ങൾക്കും ജനസേവനങ്ങൾക്കും ലഭിക്കുന്ന അവസരങ്ങളിൽ നിന്ന് ഒളിച്ചോടരുത്. സാധ്യമാകും വിധം ചെറു സഹായമെങ്കിലും നമ്മൾ ചെയ്യണം. മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം കോരിയിടുന്നതിനേക്കാൾ വലുത് മറ്റെന്തുണ്ട്.
Content Highlights: The article highlights the profound compassion and humility of Shaikh Rifai, who showed immense care for all living beings, including animals and the sick. He dedicated his life to helping widows, the elderly, and the disabled, viewing service to humanity as a vital spiritual responsibility. His exemplary life teaches us to infuse kindness and empathy into our daily interactions with everyone around us.


