Connect with us

Kerala

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മൂന്നാം തീയതിയിലേക്ക് മാറ്റി

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തെ ജാമ്യ ഹരജി തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ കോടതിയെ സമീപിച്ചത്.

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച്ചത്തേക്ക്  മാറ്റി.

പ്രതി പട്ടികയിലുള്ള ആറ് വിദ്യാര്‍ഥികള്‍ക്കും ക്രിമിനല്‍ സ്വഭാവമുണ്ടെന്നും ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയെ അറിയിച്ചിരുന്നു.കൂടാതെ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന തടസവാദവും പിതാവ് ഉന്നയിച്ചു.ഇതോടെയാണ് ഹരജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റിയത്.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തെ ജാമ്യ ഹരജി തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ കോടതിയെ സമീപിച്ചത്.കഴിഞ്ഞ മാസം 28നാണ് താമരശേരിയില്‍ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതര പരുക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.തുടര്‍ന്ന് താമരശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സായൂജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

---- facebook comment plugin here -----

Latest