Connect with us

dowry death

ഷബ്‌നയുടെ ആത്മഹത്യ; ഭര്‍തൃ മാതാവ് അറസ്റ്റില്‍

ഭര്‍ത്താവിന്റെ പിതാവും സഹോദരിയും ഇപ്പോഴും ഒളിവിലാണ്

Published

|

Last Updated

കോഴിക്കോട് | ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയില്‍ ഷബ്‌നയുടെ ഭര്‍ത്താവിന്റെ ഉമ്മ നബീസയെ പോലീസ് അറസ്റ്റ് ചെയ്തതു. ഷബ്‌നയുടെ ഭര്‍ത്താവിന്റെ പിതാവും സഹോദരിയും ഇപ്പോഴും ഒളിവിലാണ്.

നേരത്തെ അറസ്റ്റിലായ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫയുടെ ജാമ്യാപേക്ഷയും ഒളിവിലുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉമ്മയുടെ അറസ്റ്റ് .

ആയഞ്ചേരി സ്വദേശിയായ ഷബ്‌ന ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പോലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു.

പിന്നീടാണ് ഷബ്‌നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

ഒളിവില്‍ പോയ മറ്റ് പ്രതികളെയും കണ്ടെത്താനുള്ള ശ്രമം നടക്കുകയാ.് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവര്‍ക്കായി അന്വേഷണം നടക്കുന്നത്. ഈ മാസം നാലിനാണ് ഷബ്‌നയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest