Connect with us

വിധികര്‍ത്താവ് ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ് എഫ് ഐ: കെ സുധാകരന്‍

വിധികര്‍ത്താവ് ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ് എഫ് ഐ: കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍ | കേരള സര്‍വകലാശാല കലോല്‍സവത്തിലെ മാര്‍ഗംകളി വിധികര്‍ത്താവായിരുന്ന ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ് എഫ് ഐ ആണെന്ന് കെ സുധാകരന്‍. കേരളത്തില്‍ എസ് എഫ് ഐയുടെ കിരാത കൊലപാതകം തുടരുകയാണ്.

യൂണിവേഴ്‌സിറ്റി കലോല്‍സവത്തില്‍ മാര്‍ഗംകളിയില്‍ അവര്‍ പറഞ്ഞ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഷാജി വിസമ്മതിച്ചുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ തന്നോട് പറഞ്ഞുവെന്നും ഷാജിയെ കോഴയില്‍ കുടുക്കുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. ഷാജിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ എസ് യു ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ഷാജി ജീവനൊടുക്കിയത്. ഇന്ന് രാവിലെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെത്താനായിരുന്നു നോട്ടിസ്. കോഴ ഇടപാടിന്റെ തെളിവ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വിശദ പരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്ത ശേഷം നോട്ടിസ് നല്‍കി വിട്ടയച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഷാജി ജീവനൊടുക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്ന് എഴുതിവച്ച കത്ത് കണ്ടെടുത്തിട്ടുണ്ട്.

 

Latest