Connect with us

Kerala

എസ് എഫ് ഐ പ്രതിഷേധത്തിനിടെ പോലീസുകാരന്റെ കൈവിരല്‍ അറ്റു

പോലീസുകാരെ ആക്രമിച്ച ആരെയും വെറുതെ വിടില്ലെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| ഇയര്‍ഔട്ട് സംവിധാനം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ കേരള സാങ്കേതിക സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസുകാരന്റെ കൈവിരല്‍ അറ്റു. എ ആര്‍ ക്യാമ്പിലെ സി പി ഒ അച്ചുവിന്റെ വലതുകയ്യിലെ മോതിരവിരലിന്റ അഗ്രഭാഗമാണ് അറ്റു പേയത്.

ഇന്നലെ ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞ് വെച്ചിരുന്നു. എന്നാല്‍ ബാരിക്കേഡ് തള്ളിയിട്ടുകൊണ്ട് സര്‍വ്വകലാശാലയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച കടന്നു. ഈ സമയത്താണ് ബാരിക്കേഡിനുള്ളില്‍ പോലീസുകാരന്റെ കൈ വിരല്‍ കുരുങ്ങിയത്.

പോലീസുകാരെ ആക്രമിച്ച ആരെയും വെറുതെ വിടില്ലെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സംശയവും ആകാര്യത്തില്‍ വേണ്ട. പോലീസ് സ്റ്റേഷന്‍ ആക്രമിക്കുക, പ്രതിയെ മോചിപ്പിക്കുക, പോലീസുകാരെ ആക്രമിക്കുക എന്നിവയൊന്നും ഇവിടെ അനുവദിക്കുന്ന പ്രശ്‌നമില്ല. ആരാണെങ്കിലും ശക്തമായ നടപടി ഉണ്ടാകും’ -മന്ത്രി പറഞ്ഞു.

Content Highlights:
A police officer’s finger was severed during an SFI march to Kerala Technological University demanding the abolition of the year-out system. Protesters breached barricades to enter the campus, trapping the officer’s hand. Home Minister Ramesh Chennithala promised strict action against attackers.

 

---- facebook comment plugin here -----

Latest