speaker shamseer
ജനാധിപത്യ രീതിയില്‍ സമരം നടത്താന്‍ എസ് എഫ് ഐക്ക് അവകാശമുണ്ട്: സ്പീക്കര്‍ എ എന്‍ ഷംസീര്‍
ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ് എസ് എഫ് ഐ.
മലപ്പുറം | ഗവര്‍ണര്‍ക്കെതിരായി ജനാധിപത്യ രീതിയില്‍ സമരം നടത്താന്‍ എസ് എഫ് ഐക്ക് അവകാശമുണ്ടെന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബാനര്‍ ഉയര്‍ത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു.
ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ് എസ് എഫ് ഐ. അതിനെ ഗവര്‍ണര്‍ ആ രീതിയില്‍ കാണണം. ഗവര്‍ണര്‍ക്ക് എസ് എഫ് ഐയുടെ ചരിത്രം അറിയാത്തതിനാലാണ് ക്രിമിനല്‍ സംഘമെന്നു പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
ഇതിനിടെ, ക്യാമ്പസില്‍ എസ് എഫ് ഐ കെട്ടിയ ബാനര്‍ ഗവര്‍ണറെ വിറളി പിടിപ്പിച്ചു. വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടു. പ്രകോപിതനായ ഗവര്‍ണര്‍ പുറത്തിറങ്ങി ബാനര്‍ നീക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ബാനര്‍ കണ്ടതിനാല്‍ വീണ്ടും പുറത്തിറങ്ങി പോലീസിനോടും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.


