Connect with us

Kerala

എസ് എഫ് ഐ സമ്മേളനം: വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയെന്ന് പരാതി

പ്രതിഷേധവുമായി കെ എസ് യു

Published

|

Last Updated

കോഴിക്കോട് | എസ് എഫ് ഐ ദേശീയ സമ്മേളനത്തിന്റെ റാലിക്കായി വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയെന്ന് പരാതി. പഠിപ്പ് മുടക്ക് സമരമാണെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ സമ്മേളനത്തിന് കൊണ്ടുപോയത്. ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച് നോട്ടീസ് നല്‍കിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിന്‍സിപ്പല്‍ ടി സുനില്‍ പറഞ്ഞു.

അതേസമയം, എസ് എഫ് ഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിന് അവധി നല്‍കിയെന്ന് കെ എസ് യു ആരോപിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ കോഴിക്കോട് ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു.

 

Latest