Connect with us

Kerala

തൃശൂരിൽ ഗവർണർക്ക് നേരെ വീണ്ടും എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം; സംഘർഷം

സിആർപിഎഫിന്റെ സുരക്ഷാ വലയം മറികടന്നാണ് പത്തോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് നേരെ പ്രതിഷേധവുമായി എത്തിയത്.

Published

|

Last Updated

തൃശൂർ | ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും എസ് എഫ് ഐ പ്രതിഷേധം. തൃശൂർ എങ്ങണ്ടിയൂരിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാട്ടി. ഇത് തറ്റയാൻ ശ്രമിച്ച ബിജെപി പ്രവർത്തകരും എസ് എഫ് ഐ പ്രവർത്തകരും തമ്മിൽ സംഘർഷവും ഉണ്ടായി. സിആർപിഎഫിന്റെ സുരക്ഷാ വലയം മറികടന്നാണ് പത്തോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് നേരെ പ്രതിഷേധവുമായി എത്തിയത്.

ഇന്നലെയും ഗവർണർക്ക് നേരെ തൃശൂരിൽ എസ് എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. മുളങ്കുന്നത്തുകാവിൽ ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡിൽ വെച്ച് എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ വനിതകൾ അടക്കം 25 എസ് എഫ് ഐ പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് ഗവർൺർക്ക് തൃശൂരിൽ രണ്ട് പരിപാടികൾ ഉണ്ട്. അവിടെയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ് എഫ് ഐ നേതാക്കൾ അറിയിച്ചിട്ടുണ്ട്.