Connect with us

Haritha Issue

എംഎസ്എഫ് നേതാക്കള്‍ക്ക് എതിരായ ലൈംഗികാധിക്ഷേപ പരാതി; ഹരിത നേതാക്കളുടെ മൊഴിയെടുത്തു

കോഴിക്കോട് വെള്ളയില്‍ പോലീസാണ് അന്വേഷണം നടത്തുന്നത്.

Published

|

Last Updated

കോഴിക്കോട് | എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ എംഎസ്എഫ് വനിതാ കൂട്ടായ്മയായ ഹരിത നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ പോലീസ് ഹരിത നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. ഫാത്തിമ തഹ് ലിയ, നജ്മ തബ്ശീറ, ഷംന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ നേതാക്കളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും.

ഹരിത അംഗങ്ങളുടെ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസ് നിലവിലുള്ളത്. കോഴിക്കോട് വെള്ളയില്‍ പോലീസാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ജൂണ്‍ 22 ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് കേസ്. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് ഹരിത അംഗങ്ങളായ പത്ത് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പാര്‍ട്ടി വേദിയില്‍ ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ വിഷയം വനിതാ കമ്മീഷനില്‍ പരാതിപ്പെട്ടത്. ഇതോടെ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ഹരിത കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. ഇതിനെതിരെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ കോഴിക്കോട്ട് പരസ്യമായി പത്രസമ്മേളനം വിളിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി.

 

 

Latest