Connect with us

Kerala

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കഴിഞ്ഞ വെള്ളിയാഴ്ച ബോബിയുടെ അഭിഭാഷകര്‍ ജാമ്യത്തിനായി അടിയന്തര ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Published

|

Last Updated

കൊച്ചി | നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്റില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കരുതെന്നാണ് പോലീസ് നിലപാട്.

കഴിഞ്ഞ വെള്ളിയാഴ്ച ബോബിയുടെ അഭിഭാഷകര്‍ ജാമ്യത്തിനായി അടിയന്തര ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ബോബിക്ക് ഒരു പ്രത്യേക പരിഗണനയുമില്ലെന്നും സാധാരണക്കാരെ പോലെ ജാമ്യഹരജി ലഭിച്ചാല്‍ നാലു ദിവസം കൊണ്ടേ നടപടികള്‍ പൂര്‍ത്തിയാക്കൂ എന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റിയത്.

ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പോലീസിന്റെ വാദം.നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ ഉളളത്.

 

---- facebook comment plugin here -----

Latest