Connect with us

Kerala

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

അടിയന്തരമായി അപേക്ഷ പരിഗണിക്കേണ്ട സാഹചര്യമെന്താണെന്നും പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേയെന്നും കോടതി.

Published

|

Last Updated

കൊച്ചി | നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരുന്ന ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതോടെ അടുത്ത ചൊവ്വാഴ്ച വരെയെങ്കിലും ബോബി ജയിലിനകത്തു തന്നെ തുടരണം.

അടിയന്തരമായി അപേക്ഷ പരിഗണിക്കേണ്ട സാഹചര്യമെന്താണെന്നും പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേയെന്നും കോടതി ചോദിച്ചു.

സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. തനിക്കെതിരായ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ പറഞ്ഞു. റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.

 

 

Latest