Alappuzha
ലൈംഗിക പ്രദര്‍ശനം; ആലപ്പുഴ സി പി എമ്മില്‍ വീണ്ടും നടപടി
ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് നേരെയാണ് ലൈംഗിക പ്രദര്‍ശനം നടത്തിയത്.

ആലപ്പുഴ | വനിതക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റി ആലപ്പുഴ സി പി എം. കൊമ്മാടി ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് നേരെയാണ് ലൈംഗിക പ്രദര്‍ശനം നടത്തിയത്.
ലോക്കല്‍ കമ്മിറ്റി അംഗമാണ് പരാതിപ്പെട്ടത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. അതിനിടെ, പാർട്ടിയുടെ വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണം നേരിടുന്ന സി പി എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ പി സോണക്കെതിരെ മഹിള കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജെബി മേത്തർ ഡി ജി പിക്ക് പരാതി നൽകി.
---- facebook comment plugin here -----