Connect with us

Kerala

ആദ്യത്തെ നാമനിര്‍ദേശ പത്രിക; മുഖ്യമന്ത്രി തന്നെ

രാവിലെ 11 ന് തലശ്ശേരി രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയാണ് പത്രികാ സമര്‍പ്പണം

Published

|

Last Updated

കണ്ണൂര്‍ | ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ആദ്യത്തെ സ്ഥാനാര്‍ഥി ആകും മുഖ്യമന്ത്രി പിണറായി വിജയന്‍.

രാവിലെ 11 ന് തലശ്ശേരി രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയാണ് പത്രികാ സമര്‍പ്പണം. ധര്‍മ്മടം മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. മണ്ഡലത്തില്‍ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കണ്‍വെന്‍ഷനും മുഖ്യമന്ത്രി പൂര്‍ത്തീകരിച്ചിരുന്നു.