Kerala
താമരശ്ശേരിയില്‍ വീടിനു മുന്നിലെ മതിലില്‍ നിന്നും വീണ് യുവാവ് മരിച്ചു
അമ്പായത്തോട് സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്
കോഴിക്കോട്| താമരശ്ശേരിയില്‍ വീടിനു മുന്നിലെ മതിലില്‍ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോട്ടക്കല്‍ കൂരിയാട് സ്വദേശി അഷ്‌റഫ് (35 ) ആണ് മരിച്ചത്. അപകടത്തില്‍ ആറുമാസം പ്രായമായ കുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
---- facebook comment plugin here -----



