Kerala
ശക്തമായ മഴ: തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ട് രൂക്ഷം; ഗതാഗത കുരുക്ക്
സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തിരുവനന്തപുരം കോര്‍പ്പറേഷനാണെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം|തലസ്ഥാനത്ത് ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. തമ്പാനൂരിലും വഞ്ചിയൂരിലുമുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗത കുരുക്ക്. നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് വാഹനങ്ങളെ വഴിതിരിച്ചു വിടുകയാണ്. വഞ്ചിയൂര്‍ കോടതിക്ക് മുന്‍വശത്തെ റോഡ് വെള്ളത്തില്‍ മുങ്ങി. മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്പ്പറേഷന് പൂര്‍ണപരാജയമെന്നാണ് പ്രതികരണം.
സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തിരുവനന്തപുരം കോര്‍പ്പറേഷനാണെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മഴക്കാല ശുചീകരണ പരിപാടി ജനപങ്കാളിത്തത്തോടെ നടത്തുന്നതാണ്. പിഡബ്ല്യുഡി, കോര്പ്പറേഷന് നാഷണല്‍ ഹൈവേ ഉള്‍പ്പടെയുള്ള വകുപ്പുകളുടെ ഓടകളാണ് നഗരത്തിലുള്ളത് ഇതൊക്കെ വൃത്തിയാക്കി വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണ്. എന്നാല്‍ ഇപ്രാവശ്യം മഴ പെയ്താല്‍ ഉണ്ടാകാനിടയുള്ള ഒരു പ്രവര്‍ത്തനങ്ങളും കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: Heavy rainfall caused severe waterlogging in Thampanoor and Vanchiyoor in Thiruvananthapuram, submerging parked vehicles and forcing traffic diversions. Former minister V Sivankutty blamed the Thiruvananthapuram Corporation for failing to clear drains ahead of the rains. Roads in front of Vanchiyoor court were submerged amid heavy traffic jams.



