Kerala
വാക്‌സിന്‍ എടുത്തിട്ടും കൊല്ലത്ത് ഏഴു വയസുകാരിക്ക് പേവിഷബാധ
കൈയില്‍ കടിയേറ്റ കുട്ടിക്ക് അന്നുതന്നെ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു

കൊല്ലം | വാക്‌സിന്‍ എടുത്തിട്ടും കൊല്ലത്ത് ഏഴു വയസുകാരിക്ക് പേവിഷബാധ. കുട്ടിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം എട്ടിനാണ് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ നായ കടിച്ചത്. കൈയില്‍ കടിയേറ്റ കുട്ടിക്ക് അന്നുതന്നെ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു.
ഇരുപതിനു പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കുട്ടിക്ക് പേ വിഷബാധ സ്വീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ് എ ടി ആശുപത്രിയില്‍ കൊണ്ടുവന്നത്.ഏപ്രില്‍ 29നാണ് മലപ്പുറത്ത് അഞ്ചരവയസുകാരി വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചത്. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു കുട്ടിയുടെ മരണം.
പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 29നാണ് മിഠായി വാങ്ങാന്‍ പോയ കുട്ടിയെ തെരുവുനായ കടിച്ചത്. കാലിനും തലയ്ക്കും ആഴത്തില്‍ മുറിവേറ്റിരുന്നു.