Kerala
ഭൂരഹിത ഭവനരഹിത പദ്ധതി തട്ടിപ്പ് കേസ്; മൂന്ന് പ്രതികള്‍ക്ക് കഠിന തടവും പിഴയും
2010-2011 വര്‍ഷത്തില്‍ ഭൂരഹിത ഭവനരഹിത പദ്ധതി പ്രകാരം 40 ഗുണഭോക്താക്കള്‍ക്ക് ഉപയോഗശൂന്യമായ ഭൂമി വാങ്ങി നല്‍കി സര്‍ക്കാരിന് 35 ലക്ഷം രൂപ രൂപ നഷ്ടം വരുത്തിയതിനാണ് ഇവര്‍ക്കെതിരെ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്

അടൂര്‍ | അടൂര്‍ നഗരസഭാ പരിധിയില്‍ ഭൂരഹിതരായ പട്ടികജാതി, വര്‍ഗ വിഭാഗം ഗുണഭോക്താക്കള്‍ക്ക് ഭൂമി അനുവദിച്ചു നല്‍കി തട്ടിപ്പു നടത്തിയ കേസില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍, മുന്‍ പറക്കോട് എസ് സി ഡവലപ്‌മെന്റ് ഓഫിസര്‍, മുന്‍ എസ്സി പ്രമോട്ടര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ് (വിജിലന്‍സ്) കോടതി ശിക്ഷിച്ചു.
ഒന്നാം പ്രതി മുന്‍ പറക്കോട് എസ്സി ഡവലപ്മെന്റ് ഓഫിസര്‍ ജേക്കബ് ജോണ്‍, രണ്ടാം പ്രതി മുന്‍ എസ്സി പ്രമോട്ടര്‍ ജി. രാജേന്ദ്രന്‍, മൂന്നാം പ്രതി നഗരസഭയിലെ സി പി എം കൗണ്‍സിലറും നിലവില്‍ എല്‍ ഡി എ ഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ എസ് ഷാജഹാന്‍ എന്നിവെരയാണു ശിക്ഷിച്ചത്.
2010-2011 വര്‍ഷത്തില്‍ ഭൂരഹിത ഭവനരഹിത പദ്ധതി പ്രകാരം 40 ഗുണഭോക്താക്കള്‍ക്ക് ഉപയോഗശൂന്യമായ ഭൂമി വാങ്ങി നല്‍കി സര്‍ക്കാരിന് 35 ലക്ഷം രൂപ രൂപ നഷ്ടം വരുത്തിയതിനാണ് ഇവര്‍ക്കെതിരെ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളക്കെട്ടുള്ള നെല്‍വയല്‍ 4 പേരില്‍ നിന്നായി 29,09,000 രൂപ യ്ക്ക് വാങ്ങുന്നതിനായി കരാര്‍ ഉറപ്പിച്ചശേഷം സര്‍ക്കാര്‍ വിഹിതമായി 35,55,000 രൂപ വാങ്ങിയെടുക്കുകയായിരുന്നു.
ഒന്നാം പ്രതി ജേക്കബ് ജോണിനു 12 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും രണ്ടാം പ്രതി രാജേന്ദ്രന് 8 വര്‍ഷം കഠിന തടവും മൂന്നാം പ്രതി ഷാജഹാന് 7 വര്‍ഷം കഠിന തടവുമാണ് വിധിച്ചത്. ഇവര്‍ 50,000 രൂപ പിഴയും അടയ്ക്കണം. എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി (വിജിലന്‍സ്) എം വി രാ ജകുമാരയാണു ശിക്ഷ വിധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി പബ്ലി ക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.